lavanyam

പെരുമ്പാവൂർ: കുന്നത്തുനാട് മണ്ഡലത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും അഡ്വ.പി വി ശ്രീനിജിൻ എം.എൽ.എയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം സാംസ്കാരികോത്സവമായ "ലാവണ്യം 2025-ന് വാഴക്കുളം പഞ്ചായത്തിലെ ചെമ്പറക്കിയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് മൂന്നിന് വർണ്ണശബളമായ ഘോഷയാത്ര സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ആരംഭിക്കും. ചെമ്പറക്കി ജാമിയ ഗ്രൗണ്ടിൽ എത്തിച്ചേരും. യുവജന സംഘം വിയ്യൂർ അവതരിപ്പിക്കുന്ന പുലികളി, തമ്പുരാൻ കലാസമിതിയുടെ ശിങ്കാരിമേളം, പ്രശസ്ത കലാകാരി പ്രസീത ചാലക്കുടിയുടെ ഫോൾക്ക് ബാൻഡ് "ഉറവ് 2025" തുടങ്ങിയ പരിപാടികളും നടക്കും.