കളമശേരി: ലിറ്റിൽഫ്ലവർ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷം "കളർ ഓണം 2K25" ആ
ഘോഷിച്ചു. ഘോഷയാത്ര കളമശേരി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശാന്തകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
ഓണാഘോഷം പ്രിൻസിപ്പൽ ഫാ. ആന്റണി ഡൊമിനിക് ഫിഗറാഡോ ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്ക് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രജി ഉഷ സമ്മാനങ്ങൾ നൽകി. ബാലചന്ദ്രൻ ആചാരി, രാജു പൈനാടത്ത്, എ. സാബുമാത്യു, വിൻസെന്റ് പി.പി, വിഷ്ണു പി.എം. എന്നിവർ സംസാരിച്ചു.