കൊച്ചി: നഗരത്തിലെ സാധുക്കൾക്ക് ഫേസ് ഫൗണ്ടേഷൻ ഇത്തവണയും ഓണസദ്യയും ഓണക്കോടിയും നൽകി. കടവന്ത്രയിലെ ഫേസ് ആസ്ഥാനത്ത് നടന്ന ഓണാഘോഷം ജസ്റ്റിസ് ആർ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഫേസ് മാനേജിംഗ് ട്രസ്റ്റി ടി. ആർ. ദേവൻ ആമുഖപ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായി. എസ്. സുരേന്ദ്രൻ, കുരുവിള മാത്യൂസ്. കെ.പി ശിവദാസ്. ജ്യോതിർമയി പ്രവീൺ. കെ.വി. ഷാജി. ടി.പങ്കജാക്ഷൻ. ശ്രുതി ജോയ്. ആർ. ഗിരീഷ്. അഡ്വ. എം.ജി. ശ്രീജിത്ത്. വരദ ജയലാൽ, ടിന്റുമോൾ പ്രദീപ് എന്നിവർ സംസാരിച്ചു.