കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം കിഴക്കമ്പലം പഴങ്ങനാട് 215-ാം നമ്പർ ശാഖയിൽ 21 വർഷക്കാലം പ്രസിഡന്റായിരുന്ന എൻ. ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടത്തിയ അനുസ്മരണ സമ്മേളനം യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, വൈസ് പ്രസിഡന്റ് ജി. അനിദാസ്, യൂണിയൻ കമ്മിറ്റി അംഗം എൻ.ടി. തമ്പി, ബാബു മുടക്കുഴ, വനിതാസംഘം ശാഖ പ്രസിഡന്റ് ഷൈലജ വിജയൻ എന്നിവർ സംസാരിച്ചു. മികച്ച ശ്രീനാരായണ പ്രഭാഷകനും താമരച്ചാൽ ശ്രീ നാരായണ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സ്ഥാപകനുമായിരുന്നു എൻ. ബാലകൃഷ്ണൻ.