കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ ലഹരിയുമായി യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിൽ എറണാകുളം വുഡ്‌ലാൻഡ്സ് ജംഗ്ഷന് സമീപത്തെ ഹോട്ടലിൽനിന്ന് പാലക്കാട് വെല്ലപ്പുള്ളി സ്വദേശി ഷഹനാസ് (28), എറണാകുളം സ്വദേശിനി സിന്ധു (28) എന്നിവരെ 15.62 ഗ്രാം എം.ഡി.എം.എയുമായും കരുവേലിപ്പടിക്ക് സമീപത്തുനി​ന്ന് മട്ടാഞ്ചേരി സ്വദേശി പി.എൻ. നസീഫ്(30), തോപ്പുംപടി സ്വദേശി മുസ്തഫ മുക്ബിൻ (28) എന്നിവരെ 14.52 ഗ്രാം എം.ഡി.എം.എയുമായും പിടികൂടുകയായിരുന്നു.