bank-onam

ആലുവ: ആലുവ നഗരത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കായി ആലുവ ബാങ്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാം സ്ഥാനം നേടി. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയും കൊട്ടക് മഹീന്ദ്ര ബാങ്കും രണ്ടാം സ്ഥാനം പങ്കിട്ടു. ഐ.ഡി.ബി.ഐ ബാങ്കിനാണ് മൂന്നാം സ്ഥാനം. സെപ്തംബർ 21ന് ആലുവ പെരിയാർ ഹോട്ടലിൽ നടക്കുന്ന ബാങ്കേഴ്‌സ് ക്ലബ്ബ് ഓണാഘോഷ പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി കെ.എൻ. മോഹനൻ അറിയിച്ചു.