photo

വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് തുണയേകുന്ന പള്ളിപ്പുറം തണലിന്റെ 25 -ാം വാർഷികവും ഓണാഘോഷവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എക്‌സ്. ബെനഡിക്ട് അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി ചെറായി ബീച്ചിൽ 6,7 തീയതികളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
സിപ്പി പള്ളിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. ഫാ. ജോസ് മാളിയേക്കൽ ഓണ സന്ദേശം നൽകി.
രക്ഷാധികാരി ലെനിൻ പുത്തൻവീട്ടിൽ, നേവ മരിയ, ബ്ലേക്ക് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, എ.പി. പ്രിനിൽ, അലക്‌സ് താളൂപാടത്ത്, ചിന്നമ്മ ധർമ്മൻ, മേരി അംബ്രോസ്, ഫാ. ബൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശ്രീ ഭദ്ര കലാക്ഷേത്ര ഓണക്കളിയും തിരുവാതിരയും അവതരിപ്പിച്ചു.