photo

വൈപ്പിൻ : സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ ഓണക്കളം, സദ്യ എന്നീ പതിവ് ഓണാഘോഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ ചെണ്ടകൊട്ടി എറണാകുളം റൂറൽ എസ്. പി. എം. ഹേമലത. ഓണാഘോഷത്തിനിടെ നടന്ന ചെണ്ടമേളത്തിനിടെയാണ് വിശിഷ്ടാതിഥിയായിയെത്തിയ എസ്. പി. എം. ഹേമലത പൊലീസുകാരനിൽ നിന്ന് ചെണ്ട വാങ്ങിപഞ്ചാരി കൊട്ടിയത്.
ഓണാഘോഷത്തിൽ ഞാറക്കൽ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.പി. അനീഷ്, മുനമ്പം ഡി,വൈ,എസ് .പി. ജയകൃഷ്ണൻ എന്നിവരുൾപ്പെടെ 150 ഓളം പൊതുജനങ്ങളും പങ്കെടുത്തു. ഗാനമേള, തിരുവാതിരക്കളി, വടംവലി എന്നിവയും ആഘോഷത്തിന് മാറ്റ് കൂട്ടി.