ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ഓണകിറ്റ് വിതരണം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന ഉണ്ണി അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർ സുധീർ മിന്ത്രക്കൽ, ടി.കെ. സജീവൻ, ജി.പി. ഗോപി, പി.സി. ഉണ്ണി, കമല ശശി എന്നിവർ സംസാരിച്ചു.