
അങ്കമാലി :കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മഞ്ഞപ്ര സെന്ററിന്റെ ധനശേഖരണാർത്ഥം മഞ്ഞപ്രയിൽ പായസ ചലഞ്ച് നടത്തി. കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പായസ ചലഞ്ച്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ ആദ്യ വില്പന നടത്തി. കനിവ് പാലിയേറ്റീവ് മഞ്ഞപ്ര യൂണിറ്റ് സെക്രട്ടറി എം.പി. തരിയൻ അദ്ധ്യക്ഷനായി.സംഘാടകസമിതി കൺവീനർ ഡോ.കെ.ജി. അജീഷ്, അഡ്വ.എ.വി. സൈമൺ , അഡ്വ.ബിബിൻ വർഗ്ഗീസ്, ഐ.പി. ജേക്കബ്, രാജു അമ്പാട്ട്,അഡ്വ. എൽദോ ബേബി എന്നിവർ പങ്കെടുത്തു.