പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ വിഭവസമാഹകരണ കൂപ്പൺ ഉദ്ഘാടനം അഡ്വ. ടി.ആർ. രാമനാഥൻ നിർവഹിച്ചു. പോളക്കുളം ഗ്രൂപ്പിനുവേണ്ടി പി.വി. മണി ആദ്യസംഭാവന നൽകി. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സജി നമ്പിയത്ത് അദ്ധ്യക്ഷനായി. പറവൂർ തമ്പുരാൻ പൃഥിരാജ് രാജ മുഖ്യാതിഥിയായി.
മേൽശാന്തി അജിത്കുമാർ, കൗൺസിലർ ഇ.ജി. ശശി, ഉപദേശകസമിതി സെക്രട്ടറി വേണുഗോപാൽ, അംഗങ്ങളായ കെ.എ. ഷാജി, അഡ്വ. രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ ചേട്ടിശേരിൽ, എൻ.വി. ഗോപാലകൃഷ്ണൻ, ദിനേശൻ, റെജു എന്നിവർ പങ്കെടുത്തു.
നവരാത്രി ആഘോഷം 22ന് തുടങ്ങി ഒക്ടോബർ രണ്ടിന് സമാപിക്കും.