
കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉത്രാട നിലാവ് ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം ,വിവിധ കലാകായിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, എന്നിവ നടന്നു. സംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബിജു ജോൺ അദ്ധ്യ ക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജിനേഷ് ജനാർദ്ദനൻ, വായനശാലാ വൈസ് പ്രസിഡന്റ് സൂര്യ റോഷ് വർഗീസ്, ഇ. എസ് .അനീഷ്, വർഗീസ് , ശിവലക്ഷ്മി ശിവൻ എന്നിവർ സംസാരിച്ചു.