
കാലടി: സംസ്ഥാന സർക്കാരും സഹകരണ വകുപ്പും മുൻകൈയെടുത്ത് സഹകരണ സ്ഥാപനങ്ങളിലെ ഗുരുതരമായ അസുഖം ബാധിച്ചവർക്ക് വേണ്ടി നടപ്പിലാക്കിയ സമാശ്വാസ നിധിയിൽ നിന്ന് പുതിയേടം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായവർക്ക് അനുവദിച്ച തുക ബാങ്ക് ഹെഡ് ഓഫീസിൽ വച്ച് പ്രസിഡന്റ് ടി .ഐ . ശശി വിതരണം ചെയ്തു . ബാങ്ക് ഡയറക്ടർ അർച്ചന മഹേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സിനി എം.ബി. എം.ജി .ശ്രീകുമാർ കൂടാത ബാങ്ക് ഡയറക്ടർമാരായ പി. എസ്. മോഹനൻ, ടി. ഒ .കുര്യൻ ,സരിത സുരേഷ് എന്നിവർ സംസാരിച്ചു. 2, 35,000 രൂപ 10 പേർക്ക് വിതരണം ചെയ്തു.