ph

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള കൈലാസം വെൽനസ് പാർക്കിലെ റണ്ണേഴ്സ് ഗ്രൂപ്പിന്റെ ഒന്നാം വാർഷികവും ഓണാഘോഷവും നടത്തി. സിനിമ - സീരിയൽ താരം ശിവദാസ് മാറമ്പിള്ളി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹമ്മദാലി തെക്കിനേത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം .എസ് . അശോകൻ, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ. മോഹൻകുമാർ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ..എൻ. മോഹനൻ, ട്രസ്റ്റ് അംഗങ്ങളായ എ. പി. സാജു, എൻ. കെ. റജി, മുൻ ട്രസ്റ്റ് സെക്രട്ടറി കെ. എ. പ്രസൂൺ കുമാർ റണ്ണേഴ്സ് ഗ്രൂപ്പ് ഭാരവാഹികളായ അബ്ദു പുതുശ്ശേരി, ഷിഹാബ്, ഷിജു എന്നിവർ നേതൃത്വം നൽകി.