sheo

അങ്കമാലി: നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേക്കും വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാർട്ടിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പോൾ ജോവർ, മുൻ ചെയർമാൻ മാത്യു തോമസ്, കൗൺസിലർമാരായ റീത്തപോൾ, ലിസി പോളി ,ടി.വൈ. ഏലിയാസ്, ലില്ലി ജോയ്,പി.എൻ. ജോഷി തുടങ്ങിയവർ സംസാരിച്ചു.