maharoof
അബ്ദുൾ മഹറൂഫ്

കൊച്ചി: ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരനായ യുവാവിനെ 57 ഗ്രാം എം.ഡി.എം.എയുമായി ഡാൻസാഫ് അറസ്റ്റുചെയ്തു. പാലക്കാട് ചെർപ്പുളശേരി തൃക്കടേരി പാറക്കാടൻവീട്ടിൽ പി.കെ.അബ്ദുൾ മഹറൂഫാണ് (27) ചേരാനല്ലൂർ സൊസൈറ്റിപ്പടിയിൽനിന്ന് പിടിയിലായത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെയും പാലക്കാട് എക്സൈസിലെയും രാസലഹരി കേസുകളിൽ പ്രതിയാണ്.

കൊച്ചി സിറ്റി നാർക്കോട്ടിക്സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.