vps

കിഴക്കമ്പലം: കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുൾപ്പെടുന്ന മേഖലയിൽ അകാലത്തിൽ മരിച്ച പ്രവർത്തകരുടെ കുടുംബത്തെ സഹായിക്കുന്ന ആശ്വാസകിരൺ പദ്ധതിക്ക് തുടക്കമായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി.

ഹരിഹര സുധൻ (സുനിൽ നായർ ), സദീർകുമ്മനോട്, എൽദോ മേലേത്ത് എന്നിവരുടെ കുടുംബത്തിന് 750 രൂപ വീതം അടുത്തമാസം ഒന്നാം തീയതി മുതൽ ഒരു വർഷക്കാലത്തേയ്ക്ക് നൽകുന്നതാണ് പദ്ധതി. സുനിൽ നായരുടെ കുടുംബ സഹായ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും കൈമാറും. ഡി.സി.സി അംഗം സി.കെ. അയ്യപ്പൻ കുട്ടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എം. പരീത് പിള്ള, കെ.ജി. മന്മഥൻ, വി.ജി. വാസുദേവൻ, കെ.എം. സലീം, അനീഷ് പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.