പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രാടം നാളിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു. ക്ഷേത്രമുറ്റത്തെ ആൽത്തറയിൽ നിന്ന് കതിർക്കറ്റകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം മേൽശാന്തിമാരായ തൃക്കത്ര മഠം ശ്രീധരൻ എമ്പ്രാന്തിരി, കെ.ശ്യാംകുമാർ എന്നിവർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് നടന്ന പൂജകൾക്ക് ശേഷം ഭഗവതിയുടെ ശ്രീകോവിൽ, ഉപപ്രതിഷ്ഠകൾ, ദേവസ്വം കൊട്ടാരം എന്നിവിടങ്ങളിൽ പൂജിച്ച കതിരുകൾ സമർപ്പിച്ചു. കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.