മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം പെരുമ്പല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠയും ഗുരുമന്ദിരസമർപ്പണവും നവീകരിച്ച പ്രാർത്ഥന ഹാളിന്റെ സമർപ്പണവും ഏഴിന് നടക്കും. മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് മനോജ് ടി.ജി. അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രിസിഡന്റ് പി.എൻ. പ്രഭ, എ.കെ അനിൽകുമാർ, അഡ്വ. എൻ രമേശ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹൻ എന്നിവർ സംബന്ധിക്കും. ശാഖാ സെക്രട്ടറി പി.ഡി. ബിജു, സ്വാഗതവും സുമി അനീഷ് നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ചതയദിന സദ്യയും നടക്കും