jos-mavely

ആലുവ: ജനസേവ ശിശുഭവൻ രാജസ്ഥാനിൽ ചേരി പ്രദേശത്തെ എല്ലാ കുട്ടികൾക്കും ആധാർ കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ അധികാരികൾക്ക് നിവേദനം നൽകി. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയും ജനസേവ ഉഡാൻ അക്കാഡമി ഡയറക്ടർ ഡോ. സുനിൽ ജോസും ചേർന്ന് അജ്മീർ സബ് ഡിവിഷനിൽ മജിസ്‌ട്രേറ്റിനാണ് നിവേദനം നൽകിയത്.

തലമുറകളായി അജ്മീറിലെ ചേരി പ്രദേശങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് നാളിതുവരെ യാതൊരുവിധ തിരിച്ചറിയൽ രേഖകളും ലഭിച്ചിട്ടില്ല. അതിനാൽ കുട്ടികളുടെ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും അടക്കമുള്ള എല്ലാ മൗലിക അവകാശങ്ങളും നിരസിക്കപ്പെടുകയാണെന്ന് നിവേദനത്തിൽ പറയുന്നു. ജനസേവയുടെ നാളിതുവരെയുള്ള പരിശ്രമഫലമായി 140 കുട്ടികൾക്ക് ആധാർ കാർഡ് ലഭിക്കുകയും അതിൽ ഭൂരിഭാഗം കുട്ടികൾക്കും സർക്കാർ സ്‌കൂളുകളിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു.