vennala
മുറ്റത്തെ മുല്ല വായ്പാ പദ്ധതി മികച്ച രീതിയിൽ നടത്തിയ അനശ്വര ഗ്രൂപ്പ് ഭാരവാഹികൾ വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ.സന്തോഷിൽ നിന്ന് ഇൻസെന്റീവ് ചെക്ക് ഏറ്റുവാങ്ങുന്നു

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല വായ്പാ വിതരണം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരെ അനുമോദിക്കുകയും അവർക്കുള്ള ഇൻസന്റീവ് തുക വിതരണം നടത്തുകയും ചെയ്തു. സാധാരണക്കാരെ വട്ടിപ്പലിശക്കാരിൽ നിന്ന് സംരക്ഷിക്കുന്നതിനായിസഹകരണ ബാങ്കുകൾ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് 'മുറ്റത്തെ മുല്ല' വായ്പാ പദ്ധതി. മികച്ച രീതിയിൽ പദ്ധതി നടപ്പാക്കിയ 46-ാം ഡിവിഷനിലെ അനശ്വര കുടുംബശ്രീ ഗ്രൂപ്പിന് 2,29,976 രൂപയും പ്രതിഭ ഗ്രൂപ്പിന് 2,07,842 രൂപയും ഇൻസെന്റീവായി ലഭിച്ചു. അനുമോദന യോഗം ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എം. ഷീജ, ഡി.ബി. ദീപ, വിമത ബിജോയ്, ജാൻസി ഷിബു, ഹസീന യൂസഫ്, ഷെറീന അനൂപ് എന്നിവർ സംസാരിച്ചു.