കിഴക്കമ്പലം: കുമ്മനോട് ഗവ. യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഒമ്പതിന് ഉച്ചയ്ക്ക് 12ന് മന്ത്രി പി. രാജീവ് നിർവഹിക്കും. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, കിഴക്കമ്പലം പഞ്ചായത്ത് അംഗം അസ്മ അലിയാർ, എ.ഇ.ഒ പി.ആർ. മേഖല, ഹെഡ്മിസ്ട്രസ് കെ.എം. മേരി, സംഘാടകസമിതി കൺവീനർ സി.സി. കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഇ.എ. റസിയ, ഷഫീക് തേക്കലക്കുടി, സി.പി. ഗോപാലകൃഷ്ണൻ, പ്രീത മോഹൻ തുടങ്ങിയവർ സംസാരിക്കും. പ്ളാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.