മട്ടാഞ്ചേരി: കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ അരി വിതരണം, അമ്മമാർക്ക് ഓണക്കോടി എന്നിവ നൽകി ഓണ നിലാവ് തുടങ്ങി. അരി വിതരണം കെ.ബി. അഷറഫും ഓണക്കോടി വിതരണം സ്മിത ബഷീറും നിർവഹിച്ചു. പി.കെ. കമറുദ്ദീൻ,കെ.ബി. ജബ്ബാർ എന്നിവർ സംസാരിച്ചു. ശനിയാഴ്ച ഫോർട്ട്‌കൊച്ചി സെന്റ് ജോസഫ് മന്ദിരത്തിലാണ് ഓണാഘോഷ സമാപനം. തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് ഉദ്ഘാടനം ചെയ്യും. പശ്ചിമ കൊച്ചിയിലെ മികച്ച ജനപ്രതിനിധികളെയും പൊതു പ്രവർത്തകരെയും പുരസ്‌കാരം നൽകി ആദരിക്കും.