കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിസരത്തെ തോട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ബുധനാഴ്ച വൈകിട്ടാണ് കിഴക്ക്ഭാഗത്തെ മാലിന്യം നിറഞ്ഞിടത്ത് രണ്ടുദിവസം പഴക്കമുള്ള മ‌ൃതദേഹം കണ്ടെത്തിയത്. പുരുഷനാണ്. 50 വയസ് തോന്നിക്കും. ബ്രൗൺ നിറത്തിലുള്ള പാന്റ്സും അടിവസ്ത്രവും ധരിച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് കേസെട‌ുത്തു.