psychology
സൈക്കോളജി കൗൺസിലിംഗ് ഡിപ്ളോമ കോഴ്സ് എർത്തിയാക്കിയതിൻ്റെ സർട്ടിഫിക്കറ്റും ഫലകവും സൈക്കോളജിസ്റ്റ് അഡ്വ മുഹമ്മദ് റിയാസിൽ നിന്നും ഡീക്കൺ ഡോ: ടോണി മേതല ഏറ്റുവാങ്ങുന്നു ഇസ അക്കാദമി സ്ഥാപക ചെയർമാൻ ഡോ. ഐ. ജി. ഇല്ല്യാസ് സമീപം

പെരുമ്പാവൂർ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ ഡീക്കൺ ഡോ. ടോണി മേതല ഇനി സൈക്കോളജി കൗൺസലർ കൂടിയാകും. ഇസ അക്കാഡമിയുടെ കീഴിൽ സൈക്കോളജി കൗൺസിലിംഗ് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റും ഫലകവും സ്വീകരിച്ചു. മലപ്പുറം പൊന്നാനി വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന കോൺവൊക്കേഷൻ പ്രോഗ്രാമിൽ പ്രധാനാദ്ധ്യാപകനും സ്ഥാപക ചെയർമാനുമായ ഡോ. ഐ.ജി. ഇല്യാസ് ഫാസിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് 120 പേർക്ക് കോഴ്സ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ഫലകവും നൽകിയത്. അഡ്വ. എം.കെ. സക്കീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് അഡ്വ. ഡോ. മുഹമ്മദ് റിയാസിൽ നിന്നാണ് ഡോ.ടോണി മേതല സർട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങിയത്. കൂടാതെ ജീവ കാരുണ്യ പ്രവർത്തനത്തിന് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ് ലഭിച്ചതിന് ഡോ.ടോണി മേതലയെ പൊന്നാനി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അഷറഫ് മെമന്റൊ നൽകി ആദരിച്ചു.