കൊച്ചി: ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതിക്കാരായ ഭൂരഹിത, ഭവന രഹിതർക്കായി 1.9 കോടി രൂപ
ചെലവിൽ വിഷ്ണുപുരത്ത് നിർമ്മിച്ച ഭവനസമുച്ചയത്തിന്റെ താക്കോൽദാന കർമം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീടുകൾ നിർമ്മിച്ചത്.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, ചേരാനല്ലൂർ വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷരായ ഷിമ്മി ഫ്രാൻസിസ്, കെ.പി. ഷീബ , സ്റ്റെൻസ്ലാവോസ്, ലിസി, പഞ്ചായത്ത് സെക്രട്ടറി ഗായത്രി, സ്മിത, രമ്യ തങ്കച്ചൻ, മിനി വർഗീസ്, അൻസാർ, ടി.ആർ. ഭരതൻ, വിൻസിഡേറീസ്, ബെന്നി ഫ്രാൻസിസ്, ഷീജ, റിനി ഷോബി, ലില്ലി, ഷൈമോൾ പ്രസംഗിച്ചു.