mp

തൃക്കാക്കര: തൃക്കാക്കര വാമന മൂർത്തി മഹാക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ തൃക്കാക്കരയപ്പന് ബെന്നി ബഹനാൻ എം.പി. തിരുമുൽക്കാഴ്ച സമർപ്പിച്ചു. ഇന്നലെ രാവിലെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഭാര്യ ഷേർളിയോടൊപ്പമാണ് തിരുമുൽക്കാഴ്ചയായി നേന്ത്രക്കുല സമർപ്പിച്ചത്. തിരുവോണ ഉത്സവത്തോടനുബന്ധിച്ച് തുടർച്ചയായി 35-ാം വർഷമാണ് ബെന്നി ബഹനാൻ തൃക്കാക്കര മഹാബലി ക്ഷേത്രത്തിൽ തിരുമുൽക്കാഴ്ച സമർപ്പിക്കുന്നത്. ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ, ക്ഷേത്ര ഉപദേശക സമിതി ജനറൽ കൺവീനർ പ്രമോദ് തൃക്കാക്കര എന്നിവരും പങ്കെടുത്തു.