rg
രാജഗിരി കോളേജ്

കാക്കനാട്: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ് ) പുറത്തിറക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2025ലെ പട്ടികയിൽ കോളേജ് വിഭാഗത്തിൽ 12-ാം റാങ്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് കരസ്ഥമാക്കി. രാജ്യത്തെ 14,163 വിദ്യാഭ്യാസ സ്ഥാപനങ്ങളെയും 4,030 കോളേജുകളെയുമാണ് റാങ്കിംഗിനായി പരിഗണിച്ചത്. അക്കാ‌‌ഡമിക മികവ്, നൂതനമായ പഠന സമ്പ്രദായം, ഗവേഷണം, വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം എന്നിവയോടുള്ള കോളേജിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ റവ. ഡോ. സാജു എം.ഡി സി.എം.ഐ വ്യക്തമാക്കി.