naik
റാംനായിക്ക്

കൊച്ചി: ഓണക്കാലത്ത് എറണാകുളം നഗരത്തിൽ വിതരണത്തിന് കൊണ്ടുവന്ന ഒന്നേകാൽകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒഡീഷ ഗഞ്ചം സ്വദേശി റാംനായിക്കിനെയാണ് (38) എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എളമക്കര പുതുക്കലവട്ടം ക്ഷേത്രത്തിന് സമീപം മസ്ജിദ് റോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽനിന്ന് കടത്തിയ കഞ്ചാവാണിത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.