പൂത്തോട്ട: കെ.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനസഗ്രാമത്തിലെ നിർദ്ധനർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. സ്‌കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി. വിജയൻ, പ്രിൻസിപ്പൽ സ്വപ്ന വാസവൻ, എസ്.എൻ.ഡി.പി യോഗം ശാഖ വൈസ് പ്രസിഡന്റ് അനില, സെക്രട്ടറി അരുൺ കാന്ത്, പ്രോഗ്രാം ഓഫിസർ ദീപ്തിമോൾ എന്നിവർ പങ്കെടുത്തു. ഓണസദ്യയും നൽകി.