കൊച്ചി: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ട്രഷറർ ഷിബി ശങ്കർ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ വിൻസന്റ് ജോസഫ്, ഷക്കീലബീവി, കെ.എ. ഉണ്ണി, രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, പാൻസി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ബാങ്കോക്കിലെ അദ്ധ്യപക സമ്മേളനത്തിൽ പങ്കെടുക്കുന്ന പാൻസിക്ക് യാത്രഅയപ്പ് നൽകി.