തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷത്തിന് മുന്നോടിയായി നാളെ വൈകിട്ട് 4ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിളംബര ജാഥ നടത്തും. ചതയ ദിനത്തിൽ രാവിലെ 7ന് വിശേഷങ്ങൾ ഗുരുപൂജ, സമൂഹപ്രാർത്ഥന, ശാന്തി ഹവനം. 8.45ന് ശാഖ അങ്കണത്തിൽ പ്രസിഡന്റ് എസ്.കെ. അജീഷ് പതാക ഉയർത്തും 9ന് ചതയം തിരുനാൾ ഘോഷയാത്ര. 11ന് നടക്കുന്ന ജയന്തി സമ്മേളനം പ്രസിഡന്റ് എസ്.കെ. അജീഷ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.ജി. നോബി സ്വാഗതം ആശംസിക്കും. പി.എം.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആശാ സോമൻ ചതയ ദിന സന്ദേശം നൽകും. ക്ഷേത്രം മേൽശാന്തി മുരളീധരൻ, ഉഷ ബാബു, ശ്യാം ശശി, അജീഷ് ഇടയാഴത്ത് തുടങ്ങിയവർ പ്രസംഗിക്കും. സ്‌കോളർഷിപ്പുകൾ വിതരണം നടത്തും.