ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷത്രത്തിലെ ഉത്രാടക്കുല സമർപ്പണം ഇന്നലെ രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തി എൻ.വി. കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മി കത്വത്തിൽ കൊടിമരച്ചുവട്ടിൽ നടന്നു. ആദ്യ ഉത്രാടക്കുല സമർ പ്പണം മേൽശാന്തി നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയകുമാർ, ദേവസ്വം അസി. കമ്മിഷണർ എം.ജി. യഹുലദാസ്, ദേവസ്വം മാനേജർ രഞ്ജിനി രാധാക്യഷ്ണൻ, മാനേജർ ശരത്കൃഷ്‌ണൻ, ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.