മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം സിനിമ, സീരിയൽ താരം ബിനിൽ ഖാദർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി ലേഖ കാക്കനാട് ഓണ സന്ദേശം നൽകി. സംഘാടക സമിതി ചെയർമാൻ രാജു കാരീമറ്റം അദ്ധ്യക്ഷനായി. പ്രസിഡന്റ് കെ.കെ. സുമേഷ് പ്രതിഭാ പുരസ്കാരം സമർപ്പണം നടത്തി. സംഘാടക സമിതി കൺവീനർ സുമേഷ് ഗുഡ്ലക്ക് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി സമദ് മുടവന, ടി.കെ. ജോസ്, പി.എ. മൈതീൻ, എം.വി. സുഭാഷ്, എ.എൻ. മണി, സി.എം. ഷുക്കൂർ, ഷാജി ആരിക്കാപ്പിള്ളി, റംല അഷറഫ്, സിന്ധു ബാബു,പി.എ. മുസ്തഫ, ബിന്ദു സതീഷ് , റസിയ അലിയാർ എന്നിവർ സംസാരിച്ചു.