onam
പായിപ്ര എ.എം.ഇബ്രാഹിംസാഹിബ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം എഴുത്തുകാരി ലേഖ കാക്കനാട് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും എഴുത്തുകാരിയുമായ ലേഖ കാക്കനാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാങ്ക് ജേതാവ് സഹല ലത്തീഫിനെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും കവയിത്രിയുമായ സിന്ധു ഉല്ലാസും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ്ഖാനും ഓണ സന്ദേശം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.ഘോഷ്, പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ്, ഇ.എ. ഹരിദാസ്, പി.എ. ബിജു, കെ.ബി. ചന്ദ്രശേഖരൻ, എ.പി. കുഞ്ഞ്, എ.ആർ. സിന്ധു, കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് ലൈബ്രറി കമ്മിറ്റി അംഗം രാജംടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അകം മ്യൂസിക്ക് തൃക്കളത്തൂർ അവതരിപ്പിച്ച ട്രാക്ക് ഗാനമേളയും ഉണ്ടായി.