കാലടി: തിരുവൈരാണിക്കുളം തിരുവാതിര അക്കാഡമിയുടെ ഓണാഘോഷ പരിപാടികൾ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ. മോഹനൻ, അക്കാഡമി പ്രസിഡൻ്റ് പി.കെ. വേണുഗോപാൽ,സെക്രട്ടറി പി.നാരായണൻ, ക്ഷേത്ര ട്രസ്റ്റ് മുൻപ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, അക്കാഡമിയിലെ വിവിധ അദ്ധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഓണാഘോഷ പരിപാടികൾക്ക് ശേഷം ഓണസദ്യ നടന്നു.