kalleri

ആലുവ: പ്രഥമ രബീന്ദ്രനാഥ ടാഗോർ സ്മൃതി അക്ഷരശ്രീ കാവ്യശ്രേഷ്ഠ പുരസ്കാരം ശശിധരൻ കല്ലേരിയുടെ കളിവഞ്ചി എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ ഐ.ജി ബി സന്ധ്യയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റാണ് രബീന്ദ്രനാഥ ടാഗോറിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രൈമറി അദ്ധ്യാപക പുരസ്കാര ജേതാവ് കൂടെയായ കല്ലേരി മാഷ് മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്. നിലവിൽ ആലുവ മുപ്പത്തടത്താണ് താമസം.