കോതമംഗലം: കോതമംഗലത്ത് ഇന്ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന് കീഴിലുള്ള 26 ശാഖകളിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. വർണശബളമായ ഘോഷയാത്ര, സമ്മേളനം, കലാപരിപാടികൾ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ ഉണ്ടായിരിക്കും. ശാഖകളിൽ നടക്കുന്ന സമ്മേളനങ്ങൾ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, സെക്രട്ടറി പി.എ. സോമൻ, കൗൺസിലർമാരായ പി.വി. വാസു, ടി.ജി. അനി തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.