nabidhinam
വെളിയത്തുനാട് കടൂപ്പാടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലി

നെടുമ്പശേരി: അടുവശേരി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും ബുസ്താനുൽ ഉലൂം മദ്രസയുടെയും നേതൃത്വത്തിൽ നടന്ന നബിദിനഘോഷത്തിൽ ജമാഅത്ത് വൈസ് പ്രസിഡന്റ് വി.എം. ബാവക്കുഞ്ഞ് പതാക ഉയർത്തി. ഖത്തീബ് അബിൻസ് ഫൈസി സന്ദേശം നൽകി. തുടർന്ന് മദ്രസ വിദ്യാർത്ഥികളും ജമാഅത്ത് അംഗങ്ങളും അണിനിരന്ന നബിദിന ഘോഷയാത്ര നടന്നു. മൗലിദ് പാരായണം, വിദ്യാർത്ഥികളുടെ കലാവിരുന്ന് തുടങ്ങിയവയുണ്ടായി. സൽമാനുൽ ഫാരിസി ബദ് രി ദാറാനി, അബ്ദുറഹ്മാൻ മൗലവി, എം.എ. സുധീർ, എം.എച്ച്. അൻസാർ, ഇ.എം. സബാദ്, എ.എച്ച്. ബഷീർ, എം.എച്ച്. ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.

വെളിയത്തുനാട് കടുപ്പാടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടെയും. എടയപ്പുറം ജമാ അത്തിന്റെയും നേതൃത്വത്തിൽ നബിദിനറാലികൾ നടന്നു.