ആലുവ: ആലുവ ശ്രീനാരായണ ക്ലബ് സംഘടിപ്പിക്കുന്ന ഓണാഘോഷം 'പൊന്നോണം 2025" 13ന് രാവിലെ ഒമ്പത് മുതൽ ആലുവ അദ്വൈതാശ്രമത്തിന് എതിർവശം ശിവഗിരി വിദ്യാനികേതൻ എൽ.പി സ്കൂളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ സാന്നിദ്ധ്യത്തിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷനാകും. ഓണപൂക്കളം, ഗാനാലാപനം, തിരുവാതിരകളി, കൈകൊട്ടിക്കളി, ഓണസദ്യ എന്നിവയുണ്ടാകുമെന്ന് സെക്രട്ടറി കെ.എൻ. ദിവാകരൻ അറിയിച്ചു.