കൊച്ചി​: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി​.പി​ യോഗം കടവന്ത്ര ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ചതയ ദിനാഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ മാലിനി കുറുപ്പ്, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, പ്രസിഡന്റ് പി.വി. സാംബശിവൻ, സെക്രട്ടറി പി.എം. വത്സരാജ് എന്നിവർ സംസാരി​ക്കും.
രാവിലെ ഗുരുദേവ ക്ഷേത്രത്തിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും ശ്രീരാജ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജയും ഉണ്ടാകും.