ph
മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. ഷാജിയെ പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ മെമന്റൊ നൽകി ആദരിയ്ക്കുന്നു

കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും കേരള കൗമുദി പത്രാധിപർ പുരസ്കാരം നേടുകയും ചെയ്ത വി.കെ. ഷാജിയെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. പത്രവിതരണ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ടി.ആർ. നാരായൺ അടക്കമുള്ളവരെ ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബിയും ആദരിച്ചു. സായ് ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ ഓണ സന്ദേശം നൽകി. വാർഡു മെമ്പർമാരായ പി.ജെ. ബിജു, വിജി റെജി, ആനി ജോസ്, രൂപേഷ് അനന്തകൃഷ്ണൻ എന്നിവർ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സെക്രട്ടറി ഷൈൻ. പി. ജോസ്, പി.പി. സുരേന്ദ്രൻ, കൺവീനർ പി.വി. ലൈജു, സീന ഷൈജു, അപർണ്ണ ശശി, പി.കെ. രാജൻ, ലൈബ്രേറിയൻ ഷിജി പ്രസാദ് എന്നിവർ നേതൃത്വം നൽകി