പറവൂർ: ഏഴിക്കര പഞ്ചായത്തിലെ 29 ഹരിതകർമ്മ സേനാംഗങ്ങൾക്ക് കനറാ ബാങ്കിന്റെ സഹായത്തോടെ ഷൂസുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. പത്മകുമാരി, ഗിരിജ ശശിധരൻ, രമാദേവി ഉണ്ണിക്കൃഷ്ണൻ, കെ.ഡി. വിൻസന്റ്, പി.കെ. ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.