
തൃപ്പൂണിത്തുറ : സമാജപ്പടി റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്രയും കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ്, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു. ഹരികുമാർ, ദീപക് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.