photio
ഭൂസംരക്ഷണ സമിതി നടത്തുന്ന റിലെ നിരാഹാര സത്യഗ്രഹം കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: 328 ദിവസമായി തുടർന്നുവരുന്ന മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാര സത്യഗ്രഹം തിരുവോണ ദിനത്തിലും തുടർന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തിരുവോണദിന സമരം ഉദ്ഘാടനം ചെയ്തു . മുനമ്പം ജനതക്ക് നീതി ലഭിച്ച് കണ്ണീരൊഴിയും വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിഷപ്പ് പ്രസ്താവിച്ചു.

എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ധീവരസഭ വൈപ്പിൻ താലൂക്ക് പ്രസിഡന്റ് എം.ബി. രാധാകൃഷ്ണൻ, കുടുംബി സേവാസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രസാദ് കടമക്കുടി, കെ.സി.വൈ.എം സ്റ്റേറ്റ് പ്രസിഡന്റ് എബിൻ കണിവയലിൽ, സെക്രട്ടറി ജോബിൻ ജോസ്, കെ.സി.വൈ.എം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നീൽ ചടയംമുറി, ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, വൈസ് ചെയർമാൻ ജോസഫ് ബെന്നി കുറുപ്പശേരി, എസ്.എൻ.ഡി.പി യോഗം മുനമ്പം ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത്,സെക്രട്ടറി സനീഷ് ആണ്ടവൻ, രഘു കടുവങ്കശേരി, ജെൻസൻ ആൽബി, എഴുത്തുകാരൻ സരസൻ, ബെന്നി കല്ലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.