കാലടി: തിരുവൈരാണിക്കുളം അരങ്ങ് സംഘടിപ്പിച്ച ഓണാഘോഷം എക്സൈസ് ഉദ്യോഗസ്ഥൻ പി ജി .അനൂപ് ഉദ്ഘാടനം ചെയ്തു. അരങ്ങ് ചെയർമാൻ പി.ടി. സജീവൻ അദ്ധ്യക്ഷനായി. രാസലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ കബഡി മത്സരം, ചിത്രരചനാ മത്സരം എന്നിവ നടന്നു. ശ്രീമൂലനഗരം പൊന്നൻ, ഫാ. പീറ്റർ കോയിക്കര, ഷിജിത സന്തോഷ്, എം.കെ. കലാധരൻ, സുരേഷ് കുളങ്ങര, എ. മോഹൻ കുമാർ, ടി.ഒ. ജോൺസൺ, പി.സി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. എം.വി. സതീഷ്, ടി.ആർ. മോഹൻദാസ് എന്നിവർ നേതൃത്വം വഹിച്ചു.