മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക ഗ്യാസ് ക്രമറ്റോറിയം നിർമ്മിക്കുമെന്നും പദ്ധതിക്ക് അനുമതി ലഭിച്ചതായും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. 1.31 കോടി രൂപ ചെലവിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിലവിലെ ക്രമറ്റോറിയത്തിന്റെ മെയിന്റനൻസ് വർക്കുകളുടെ പൂർത്തീകരണവും കൂടാതെ അഡീഷണൽ ആയി പുതിയ മോഡേൺ ഒരു ഗ്യാസ് ക്രമറ്റോറിയം സ്ഥാപിക്കുകയും ചെയ്യും. പദ്ധതിയുടെ നിർവഹണ ഏജൻസിയായി ഇംപാക്ട് കേരളം പ്രവർത്തിക്കും. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. ആദ്യം ഇലക്ട്രിക് ക്രമറ്റോറിയം നിർമ്മിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ, കൂടുതൽ പ്രകൃതി സൗഹൃദവും കാര്യക്ഷമവുമായ രീതിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്നതിനാൽ ഗ്യാസ് ക്രമറ്റോറിയം സ്ഥാപിക്കാൻ തീരുമാനിച്ചുവെന്ന് എം.എൽ.എ പറഞ്ഞു.

നിലവിലെ ശ്മശാനം മുമ്പ് താത്കാലികമായി അടച്ചുപൂട്ടിയിരുന്നു. കുറച്ചു നാളുകൾക്കു മുൻപാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നഗരസഭ ഇത് തുറന്ന് നൽകിയത്.

ആധുനിക ഗ്യാസ് ക്രമറ്റോറിയം കൂടി സ്ഥാപിക്കുന്നത് വഴി ഒരു ദിവസം കൂടുതൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സാധിക്കും. മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികളുടെ നിരന്തരമായ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്

പി.പി എൽദോസ്

നഗരസഭ ചെയർമാൻ