
കൊച്ചി: റെസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം- 'ഒന്നിച്ചോണം" നടത്തി. പൂക്കള മത്സരം, തെരുവിൽ കഴിയുന്നവർക്ക് ഓണപ്പുടവ വിതരണം, കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരുന്നു. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഓണസന്ദേശം നൽകി. സംസ്ഥാന വൈസ് ചെയർമാൻ സേവ്യർ തായങ്കേരി, ജില്ലാ ഭാരവാഹികളായ കെ, എസ് . ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.