ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഭാഗമായി ഇന്ന് ഉച്ചക്ക് രണ്ട് മുതൽ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. അദ്വൈതാശ്രമ കവാടത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചാൽ പമ്പ് ജംഗ്ഷനിൽ നിന്ന് ബാങ്ക് ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
ജില്ലാ ആശുപത്രി ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ, പമ്പ് ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. പെരുമ്പാവൂർ പ്രൈവറ്റ് റൂട്ടിൽനിന്ന് വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷനിൽ നിന്ന് ജില്ലാ ആശുപത്രി റോഡിലൂടെ കടന്നു പോകണം. പുളിഞ്ചോട് ജംഗ്ഷനിൽ നിന്ന് കരോത്തുകുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ നിന്ന് ഫ്ലൈഓവറിലൂടെ ബൈപാസിൽ എത്തി യാത്ര തുടരണം.
കരോത്തുകുഴി, മാർക്കറ്റ് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ജില്ലാ ആശുപത്രി ഭാഗത്തേയ്ക്ക് കടത്തിവിടുന്നതല്ല.
ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നിന്ന് പ്രൈവറ്റ് സ്റ്റാൻഡ്, മാർക്കറ്റ് ഭാഗത്തേയ്ക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. ഘോഷയാത്രക്കായി ആളെ കയറ്റി വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയ ശേഷം ആലുവ മണപ്പുറം ഭാഗത്ത് പാർക്ക് ചെയ്യണം.