പറവൂർ: ശ്രീനാരായണ ജയന്തി ഘോഷയാത്ര നടക്കുന്നതിനാൽ പറവൂർ നഗരത്തിൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. എറണാകുളത്ത് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറവൂർ നഗരത്തിലെ കെ.എം.കെ. ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറായി - മാല്യങ്കര പാലം വഴി മൂത്തകുന്നത്ത് പ്രവേശിക്കണം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് എറണാകുളം, ആലുവ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാത 66ൽ അണ്ടിപ്പിള്ളിക്കാവിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വടക്കുംപുറം, ചേന്ദമംഗലം വഴി ചേന്ദമംഗലം കവലയിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഫയർസ്റ്റേഷൻ റോഡ് വഴി വെടിമറ ജംഗ്ഷനിലെത്തി എയർപോട്ട്, ആലുവ ഭാഗത്തേക്കും എറണാകുളത്തേക്കുള്ള വാഹനങ്ങൾ വാണിയക്കാട് വഴി ബൈപ്പാസിലെത്തി ദേശീയപാത 66ൽ വഴിക്കുളങ്ങരയിലും പ്രവേശിക്കണം. ആലുവ ഭാഗത്ത് നിന്ന് പറവൂരിലേക്ക് വരുന്ന വാഹനങ്ങൾ ആനച്ചാൽ ബൈപ്പാസിലൂടെ ദേശിയപാത 66 വഴിക്കുളങ്ങരയിൽ പ്രവേശിക്കണം. വലിയ ചരക്കുവാഹനങ്ങൾക്കും കണ്ടെയ്‌നർ ലോറികൾക്കും ഈ റോഡിലൂടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.